Skip to main content

ബോധവല്‍ക്കരണ ശില്പശാല

 

സ്വയം തൊഴില്‍ പദ്ധതികളെ കുറിച്ച് തൊഴില്‍രഹിതര്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതിന് ചങ്ങനാശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ആദ്യവാരം ഏകദിന സ്വയം തൊഴില്‍ ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിക്കുന്നു. ശില്പശാലയില്‍ പങ്കെടുക്കാന്‍ താല്പര്യമുളള ചങ്ങനാശ്ശേരി താലൂക്കിന്റെ പരിധിയിലുളള തൊഴില്‍രഹിതര്‍ ചങ്ങനാശ്ശേരി  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0481 2422173 

                                                    (കെ.ഐ.ഒ.പി.ആര്‍-153/18)

date