സാമ്പത്തിക ഇടപാടുകളിൽ വ്യക്തിപരമായ ജാഗ്രത ആവശ്യം -വനിത കമ്മീഷൻ
ആലപ്പുഴ :സംസ്ഥാന വനിത കമ്മീഷൻ പരാതി പരിഹാര അദാലത്ത് ആലപ്പുഴ ഗവ: ഗസ്റ്റ് ഹൗസിൽ നടന്നു. സാമ്പത്തിക ഇടപാടുകൾ നടത്തി ചതിക്കപ്പെടുന്ന കേസുകളാണ് കമ്മീഷന് മുന്നിൽ കൂടുതലായി എത്തിയത്.സാമ്പത്തിക ഇടപാടുകൾ നടത്തി ചതിക്കപ്പെടുന്ന കേസുകൾ കേരളത്തിൽ ഒറ്റപ്പെട്ട സംഭവമല്ലെന്നും വ്യക്തിപരമായ ജാഗ്രതയും, രേഖകൾ സൂക്ഷിക്കുന്നതും ആവശ്യമാണെന്നും കമ്മീഷൻ പറഞ്ഞു.ഗാർഹിക പീഡന കേസുകൾ കമ്മീഷനു മുന്നിൽ എത്തുന്നുണ്ടെങ്കിലും സ്ത്രീധനവും, സമ്പത്തുമാണ് കേസുകളുടെ പിന്നിലെ പ്രധാന കാരണം. ആകെ 71 കേസുകളാണ് കമ്മീഷനു മുന്നിൽ എത്തിയത്.ഇതിൽ 16 കേസുകൾക്ക് പരിഹാരം കാണാൻ കഴിഞ്ഞു. 10 കേസുകൾ പോലീസ് സ്റ്റേഷനിൽ നടപടി നടന്നുകൊണ്ടിരിക്കുന്നവയാണ്. 2 കേസുകൾ കൂടുതൽ നിയമ സഹായത്തിനായി ലീഗൽ സർവ്വീസ് അതോറിറ്റിക്ക് കൈമാറി. 43 കേസുകൾ തുടർ നടപടികൾക്കായ് അടുത്ത അദാലത്തിൽ പരിഗണിക്കും.സംസ്ഥാന വനിത കമ്മീഷൻ അംഗമായ എം.എസ് താര, കമ്മീഷൻ സി.ഐ സുരേഷ് കുമാർ ,പാനൽ അഡ്വകേറ്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments