Skip to main content
ആക്കാം പറമ്പ് - ചിറ്റിക്കര റോഡ് മെക്കാഡം ടാര്‍ ചെയ്ത് നവീകരിക്കുന്ന പ്രവര്‍ത്തിയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍വ്വഹിച്ചു.

ആക്കാം പറമ്പ് - ചിറ്റിക്കര റോഡ് പ്രവൃത്തി തുടങ്ങി

കുന്നോത്തുപറമ്പ് പഞ്ചായത്തിലെ ആക്കാം പറമ്പ് - ചിറ്റിക്കര റോഡ് മെക്കാഡം ടാര്‍ ചെയ്ത് നവീകരിക്കുന്ന പ്രവര്‍ത്തിയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍വ്വഹിച്ചു.കുന്നോത്തുപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് കരുവാങ്കണ്ടി ബാലന്‍ അധ്യക്ഷനായി.കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ അശോകന്‍ മുഖ്യാതിഥിയായി. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ കെ ജിഷാ കുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പി പി സാവിത്രി, കെ പി ചന്ദ്രന്‍,എ വി ബാലന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
നാലുകോടി രൂപ ചിലവിലാണ് പ്രവൃത്തി. രണ്ടര കിലോമീറ്റര്‍ നീളത്തിലും അഞ്ചരമീറ്റര്‍ വീതിയിലും മെക്കാഡം ടാറിങ്ങ് ചെയ്ത് നവീകരിക്കാനാണ് പദ്ധതി. പ്രവൃത്തിയുടെ ഭാഗമായി 11 ഓവ് പാലങ്ങളുടെയും അനുബന്ധമായി കോണ്‍ക്രീറ്റ് ഓവുചാലുകളുടെയും നിര്‍മ്മാണവും നടക്കും.

date