Post Category
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഐ.എസ്.ഒ. നിലവാരത്തിലേക്ക് പ്രഖ്യാപനം സ്പീക്കര്‍ നിര്‍വഹിക്കും
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ന്നതിന്റെ പ്രഖ്യാപനവും ഡിസംബര്‍ 26ന് വൈകീട്ട് നാലിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. വിവിധ സ്വയം തൊഴില്‍ സംരഭകര്‍ക്കുള്ള ഓട്ടോറിക്ഷ വിതരണവും ചടങ്ങില്‍ സ്പീക്കര്‍ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്തില്‍ നടക്കുന്ന പരിപാടിയില്‍ സി. മമ്മുട്ടി എം.എല്‍.എ. അധ്യക്ഷനാവും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും. ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങളുടെയും മുച്ചക്രവാഹന ങ്ങളുടെയും വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. റംല നിര്‍വഹിക്കും. വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള ആനുകൂല്യങ്ങളും വിതരണവും ചടങ്ങില്‍ നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
date
- Log in to post comments