Skip to main content

ജില്ലാ ക്ഷീര കര്‍ഷക സംഗമം

    ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും ആത്മ മലപ്പുറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്ത്, മില്‍മ, വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ജനുവരി 24, 27 തിയ്യതികളില്‍ പന്തല്ലൂര്‍ ക്ഷീര സഹകരണ സംഘത്തിന്റെ ആതിഥേയത്തില്‍ ജില്ലാ ക്ഷീര കര്‍ഷക സംഗമം നടത്തുന്നു.  സംഗമത്തോടനുബന്ധിച്ച് ജില്ലാതല കന്നുകാലി പ്രദര്‍ശനം മത്സരം, വ്യക്തിത്വ വികസന ക്ലാസ്, സഹകരണ ശില്‍പശാല, കലാസന്ധ്യ, ക്ഷീരവികസന സെമിനാര്‍, വിവിധ മത്സരങ്ങള്‍, എക്‌സിബിഷന്‍, ഡയറി ക്വിസ്, പൊതുസമ്മേളനം തുടങ്ങിയവ ഉണ്ടായിരിക്കും.  
    ജില്ലാ ക്ഷീരകര്‍ഷക സംഗമം ജനുവരി 27ന് ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും.  പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിക്കും.  പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ക്ഷീരവികസന വുകപ്പ് ഡയറക്ടര്‍ അബ്രഹാം ടി. ജോസഫ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  

 

date