Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ദേശീയപാത 966ല്‍ (പഴയത്-213) കി.മീ 64/ 000 മുതല്‍ 87/000 വരെ ബി.ടി ഉപരിതലം ബലപ്പെടുത്തുന്ന പ്രവൃത്തിക്ക് തടസ്സമായി നില്‍ക്കുന്ന മരം നമ്പര്‍ 142,143 എന്നിവ മുറിച്ച് മാറ്റുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. പെരിന്തല്‍മണ്ണ പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം കാര്യാലയത്തില്‍ ഡിസംബര്‍ 30 വൈകീട്ട് നാല് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഡിസംബര്‍ 31 ന് കരിങ്കല്ലത്താണി ജാറത്തിന് സമീപം ഉച്ചയ്ക്ക് 12ന് മുറിച്ച മരങ്ങള്‍ ലേലം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് പെരിന്തല്‍മണ്ണ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.ഫോണ്‍-04933-220770.
date
- Log in to post comments