Skip to main content

ഡിഫന്‍സ് വോളന്റിയര്‍മാര്‍ക്കുള്ള പരിശീലന നല്‍കി

ആലപ്പുഴ: ദുരന്തങ്ങളെ തദ്ദേശീയമായി നേരിടുന്നതിന് അരൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ക്കുള്ള പരിശീലനം നല്‍കി. അഗ്നിശമന സേനയുടെ അരൂര്‍ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരന്ത നിവാരണം, ആതുര സേവനം തുടങ്ങിയ വിഭാഗങ്ങളിലാണ് പരിശീലനം നല്‍കിയത്. രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പരിചയപ്പെടുത്തി. അഗ്നിശമന സേന യുണിറ്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.വി പ്രേംനാഥ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വിനോദ് ടി.വി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. രത്നമ്മ, പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ പ്രസംഗിച്ചു.

date