Skip to main content

ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ട്രൈസ്‌കൂട്ടര്‍ വിതരണം ചെയ്തു

റാന്നി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്വയംതൊഴിലിനായി ട്രൈസ്‌കൂട്ടര്‍ വിതരണം ചെയ്തു. സിസിലി മാത്യുന് നല്‍കി റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു ട്രൈസ്‌കൂട്ടര്‍ വിതരണം ഉദ്ഘാടനം ചെയ്തു. ആറു പേര്‍ക്കാണ് ട്രൈസ്‌കൂട്ടര്‍ നല്‍കിയത്. വൈസ് പ്രസിഡന്റ് ആന്‍സണ്‍ തോമസ്. ബ്ലോക്ക് മെമ്പര്‍മാരായ ചിഞ്ചു അനില്‍, ഓമന ശ്രീധര്‍, കെ. ഉത്തമന്‍, മേഴ്‌സി ചാങ്ങ്യേത്ത്, സിഡിപിഒ ജാസ്മിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
 

date