Post Category
ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗമത്സരം: തിയ്യതി നീട്ടി
ജനുവരി 12 ലെ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി ജനുവരി രണ്ട് വരെ നീട്ടി. ജനുവരി ആറിന് ചെങ്ങന്നൂരിലാണ് മത്സരം നടക്കുന്നത്. ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിന ത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. ഫോണ്‍ - 0471 2308630, 8086987262.
date
- Log in to post comments