Skip to main content

തദ്ദേശ സ്ഥാപനങ്ങളുടെ മന്ത്രി തല പദ്ധതി അവലോകനം 6ന്

ആലപ്പുഴ: എറണാകുളം, ആലപ്പുഴ ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 പദ്ധതി അവലോകന യോഗം ജനുവരി ആറിന് രാവിലെ 10.30ന് നടക്കും. തൃക്കാക്കര നഗരസഭാ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന അവലോകന യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കും. ജില്ല കളക്ടര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ജില്ല അസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

 

date