Post Category
മാമാങ്ക സ്മാരകമായ ചങ്ങമ്പള്ളി കളരിയും പരിസരവും ശുചീകരിച്ചു
തിരുന്നാവായ ഖിദ്മത്ത് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് വിദ്യാര്‍ഥികള്‍ എന്‍.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി മാമാങ്ക സ്മാരകങ്ങളിലൊന്നായ ചങ്ങമ്പള്ളി കളരിയും പരിസരവും ശുചീകരിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എ.നൗഫലിന്റെ നേതൃത്വത്തിലുള്ള അമ്പതോളം വിദ്യാര്‍ത്ഥികളാണ് ക്യാമ്പിലെ ഒരു ദിനം മാമാങ്ക സ്മാരക ശുചീകരണത്തിനായി നീക്കിവെച്ചത്. ചങ്ങമ്പള്ളി കളരിയിലെത്തിയ വിദ്യാര്‍ത്ഥികളുമായി മാമാങ്ക സ്മാരക സന്ദര്‍ശനത്തിനെത്തിയ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.ബിന്‍സി ലാല്‍ സംവദിച്ചു. എന്‍.എസ്.എസ് ആപ്തവാക്യമായ 'മനസ് നന്നാവട്ടെ' എന്ന ആമുഖത്തോടെയാണ് ഇന്നിന്റെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിദ്യാര്‍ഥികളുമായി സംസാരിച്ച് തുടങ്ങിയത്. പരിസ്ഥിതി പ്രവര്‍ത്തകനും നാട്ടുകാരനുമായ ഉമ്മര്‍ ചിറക്കല്‍ സന്നിഹിതനായിരുന്നു.
date
- Log in to post comments