Post Category
ചട്ടലംഘന നിര്‍മ്മാണം: പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം
സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തുള്ള തീരദേശ നിയമം ലംഘിച്ചുകൊണ്ടുള്ള ജില്ലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലയിലെ തീരദേശ പരിപാലന നിയമം ബാധകമായിട്ടുള്ള പഞ്ചായത്ത് / നഗരസഭകളില്‍ സര്‍വ്വെ നടത്തിയതില്‍ ചട്ടലംഘനങ്ങളോടെ നിര്‍മ്മാണം നടത്തിയിട്ടുള്ളതായി കണ്ടെത്തിയ കെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി www.malappuram.nic.in ലും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സൈറ്റിലും നോട്ടീസ് ബോര്‍ഡുകളിലും വില്ലേജ് ഓഫീസുകളിലും പരസ്യപ്പെടുത്തിയിട്ടുണ്ട്. പരാതികളും ആക്ഷേപങ്ങളും അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ജില്ലാ കലക്ടര്‍ക്കും ഡിസംബര്‍ 31നകം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments