Skip to main content

ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഐ.ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്റ്റയിൽ ആൻഡ് അപ്പാരൽ ഡിസൈൻ, ഇന്റഗ്രേറ്റഡ് ലൈഫ് സ്റ്റൈൽ പ്രോഡക്ട് ഡിസൈൻ എന്നീ കോഴ്‌സുകളിലേക്ക് ഫെബ്രുവരി 29 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദത്തിൽ 55 ശതമാനം മാർക്കുണ്ടായിരിക്കണം. ഏപ്രിൽ 26നു നടക്കുന്ന പ്രവേശന പരീക്ഷ, സ്റ്റുഡിയോ ടെസ്റ്റ് എന്നിവയിലൂടെയാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: www.ksid.ac.in. ഫോൺ: 0474 2710393, 2719193.
പി.എൻ.എക്‌സ്.4684/19

date