ബീച്ച് ഗെയിംസ് മത്സരങ്ങള്‍ ജനുവരി 6,7 തീയതികളില്‍ മൂലമറ്റത്ത്
കായിക യുവജനകാര്യ വകുപ്പും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന ബീച്ച് ഗെയിംസിന് മുന്നോടിയായുള്ള ജില്ലാതല ബീച്ച് ഗെയിംസ് മത്സരങ്ങള്‍ ജനുവരി 6,7 തീയതികളില്‍ മൂലമറ്റത്ത് വിവിധ സ്റ്റേഡിയങ്ങളിലായി സംഘടിപ്പിക്കും. ഡിസംബര്‍ 28, 29, 30 തീയതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്നതാണ് ജനുവരിയില്‍ നടത്തുന്നത്.
ഫുട്ബോള്‍, (സെവന്‍സ്) വോളീബോള്‍, വടംവലി,(വടംവലി പുരുഷന്‍മാര്‍ക്ക് 640 കിലോ പരിധിയും വനിതകള്‍ക്ക് 500 കിലോ പരിധിയുമായിരിക്കും) കബഡി എന്നീ 4 കായികയിനങ്ങളില്‍ പുരുഷന്‍മാര്‍ക്കും, വനിതകള്‍ക്കുമായിട്ടാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. യുവജനക്ഷേമബോര്‍ഡ്, ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍, വിവിധ കായിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്. ജില്ലാതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ്. മത്സരവിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ ഉണ്ടായിരിക്കുന്നതാണ്.
മത്സരങ്ങള്‍ക്കായി അംഗീകൃത ക്ലബ്ബുകള്‍, സ്പോര്‍ട്സ് സംഘടനകള്‍, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/കോളേജ് മുഖാന്തിരം വരുന്ന ടീമുകള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ബിച്ച് ഗെയിംസില്‍ പങ്കെടുക്കുവാന്‍ യാതൊരുവിധ എന്‍ട്രി ഫീസുകളും ഈടാക്കുന്നതല്ല. മത്സരത്തില്‍ പങ്കെടുക്കുന്ന പുരുഷന്‍മാര്‍ 01/01/2001 ന് മുമ്പും വനിതകള്‍ 01/01/2003 ന് മുമ്പും ജനിച്ചവരായിരിക്കണം. ഇനിയും എന്‍ട്രികള്‍ നല്‍കിയിട്ടില്ലാത്തവര്‍ ഡിസംബര്‍ 31 ന് 5 മണിക്ക് മുമ്പായി പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ തപാല്‍ മുഖാന്തിരമോ, ഇമെയില്‍ മുഖാന്തിരമോ idukkispotsrcouncil@gmail.com ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്:-9446425520, 8547575248.
- Log in to post comments