ഡി.ടി.പി.സിയുടെ നവവത്സര കലാവിരുന്ന് ഇന്ന് (31.12.2019) വൈകുന്നേരം 7 മുതല്‍ ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍
ഡി.ടി.പി.സിയുടെ നവവത്സര കലാവിരുന്ന്
ഇന്ന് (31.12.2019) വൈകുന്നേരം 7 മുതല്‍
ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍
കൊച്ചി: പുതുവത്സരത്തെ വരവേല്‍ക്കാന്‍ എറണാകുളം ജില്ലാ ടൂറിസം
പ്രൊമോഷന് കൗണ്‍സില്‍ ഒരുക്കുന്ന നവവത്സര കലാവിരുന്ന് ഇന്ന് നടക്കും.
എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ വൈകുന്നേരം ഏഴിന്
ആരംഭിക്കുന്ന കലാസന്ധ്യ, രാത്രി 12 വരെ നീണ്ടുനില്‍ക്കും.
വ്യത്യസ്തങ്ങളായ കലാപരിപാടികളാവും, എറണാകുളം ജില്ലാ
ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍, ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍
നടത്തുന്ന നവവത്സരാഘോഷത്തിന്റെ ആകര്‍ഷണം. വൈകുന്നേരം ഏഴിന്
ഒക്ടാവിയം ബാന്‍ഡിന്റെ പ്രത്യേക ബാന്‍ഡ് അവതരണം. തുടര്‍ന്ന്, 'സ്റ്റാന്‍ഡ്
അപ് കോമഡിഷോ'യിലും ഗെയിം ഷോയിലും തുടങ്ങി കുടുംബസദസുകളെ
ആകര്‍ഷിക്കാനുള്ള വ്യത്യസ്തങ്ങളായ പരിപാടികളാണ് ഡി.ടി.പി.സി
ഒരുക്കിയിരിക്കുന്നത്.
രാത്രി 8.30-ന് ആരംഭിക്കുന്ന പ്രത്യേക കലാവിരുന്ന് 'ചാനല്‍ ഹിറ്റ്സ്
മെഗാഷോ', ആസ്വാദകര്‍ക്ക് ഏറെ ഹൃദ്യമായ അനുഭവമായി മാറും. കാതിനിമ്പം
പകരുന്ന തെരഞ്ഞെടുത്ത ഗാനങ്ങളുടെ ആവിഷ്കാരവും നൃത്തനൃത്യങ്ങളും
ഏകാംഗാഭിനയവുമെല്ലാം സദസിന് ഹരം പകരും. ചാനല്‍ ഷോകളില്ക്കൂടി
ശ്രദ്ധേയമായ വ്യത്യസ്തമായ അവതരണ ഇനങ്ങളാവും മെഗാഷോയുടെ പ്രധാന
ആകര്‍ഷണം. രാത്രി പന്ത്രണ്ടിന് നവവത്സരത്തെ വരവേറ്റ് കലാസന്ധ്യയ്ക്ക്
തിരശീല വീഴും. പരിപാടിയിലേയ്ക്കുള്ള പ്രവേശനം ഏവര്‍ക്കും
സൗജന്യമാണെന്ന് ഡി.ടി.പി.സി അധികൃതര്‍ അറിയിച്ചു.
നേരത്തെ നടത്താന്‍ തീരുമാനിച്ചിരുന്ന ബാന്‍ഡ് മത്സരം, ചില പ്രത്യേക
സാഹചര്യങ്ങളാല്‍ മറ്റൊരു തീയതിയിലേയ്ക്ക് മാറ്റുവാനും
തീരുമാനിച്ചിട്ടുണ്ട്. തീയതി തുടര്‍ന്ന് അറിയിക്കുന്നതാണ്.
- Log in to post comments