Post Category
സമരങ്ങൾ സമാധാനപരമായി നടത്തണമെന്ന് ജില്ലാ കളക്ടർ
കാക്കനാട്: ജില്ലയിൽ സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും സമാധാനപരമായി നടത്തണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കളക്ടറേറ്റിൽ ചേർന്ന സമാധാന കമ്മറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ നിയമം കൈയിലെടുക്കാതെയും പൊതുമുതൽ നശിപ്പിക്കാതെയും അത് നടത്തണം. പ്രതിഷേധങ്ങളും സമരങ്ങളും ജനജീവിതത്തെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറേ, ആലുവ റൂറൽ എസ്പി കെ.കാർത്തിക്, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ കെ.പി.ഫിലിപ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സംഘടന പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
date
- Log in to post comments