Skip to main content
ചരിത്ര കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന ദളിത് ചരിത്രവും രാഷ്ട്രീയവും എന്ന പാനല്‍ ചര്‍ച്ചയില്‍ ജെഎന്‍യുവിലെ കല്യാണി സംസാരിക്കുന്നു

ദലിത് ചരിത്രം; കൂടുതൽ പഠനങ്ങൾ അനിവാര്യം

ദലിത് ചരിത്രവും രാഷ്ട്രീയവും ചർച്ച ചെയ്ത് ചരിത്ര കോൺഗ്രസ്. ഇന്ത്യൻ സാഹിത്യരൂപങ്ങളിൽ ദലിത് രാഷ്ട്രീയം എത്രത്തോളം സ്വാധീനം ചെലുത്തിയെന്നാണ് പാനൽ ചർച്ച ചെയ്തത്. ഹിന്ദി ,തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളിൽ ദലിത് രാഷ്ട്രീയം മുഖ്യവിഷയമായിരുന്നു. ജവഹർലാൽ നെഹ്രു യൂനിവേഴ്സിറ്റിയിലെ യഗതി ചിന്ന റാവു, കൊൽക്കത്ത യൂനിവേഴ്സിറ്റിയിലെ, രാജശേഖർ ബസു എന്നിവരായിരുന്നു കോ ഓഡിനേറ്റർമാർ.

 

ദലിത് ചരിത്രത്തെക്കുറിച്ച് കൂടുതൽ പoനങ്ങൾ നടക്കേണ്ടതുണ്ടെന്ന് ചർച്ചയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

പാർശ്വവൽക്കരിക്കപ്പെടുന്ന ദലിത് വിഭാഗങ്ങൾ ഇന്ത്യയുടെ വൈവിദ്ധ്യമാർന്ന ഭാഷാ, സാഹിത്യ , സാംസ്കാരിക മേഖലകളിൽ എത്രത്തോളം പ്രതിനിധീകരിക്കപ്പെടുന്നുവെന്നത് ചർച്ചയിൽ വിഷയമായി. അരികു വൽക്കരിക്കപ്പെടുന്ന ജനതയുടെ ചെറുത്തു നിൽപ്പും പ്രതിഷേധവും സമൂഹത്തിന്റെ വിവിധ മേഖലകളിൽ എത്രത്തോളം പ്രതിഫലിച്ചു എന്നതും ചർച്ചൽ ഉയർന്നു വന്നു.

 

ഇന്ത്യയിലെ ആദ്യ വനിതാ അദ്ധ്യാപികയും ഫെമിനിസ്റ്റുമായ സാവിത്രി ഫുലെയുടെ കവിതകളെ അധികരിച്ചാണ് ദൽഹി സർവകലാശാലയിലെ നേഹ സിംഗ് സംസാരിച്ചത്. ജാതി, വർഗ, വർണ, ലിംഗ വിവേചനങ്ങൾക്കെതിരെ മറാത്തി കവിതകളിലൂടെ ശക്തമായി പ്രതികരിച്ച സാമൂഹ്യ പ്രവർത്തക കൂടിയായിരുന്നു ഫുലെ എന്ന് നേഹ സിംഗ് പറഞ്ഞു.

ദലിത് സാഹിത്യ ചരിത്രത്തിൽ ഡോ. ബി ആർ അംബേദ്കർ നൽകിയ സംഭാവനകൾ ജെ എൻ യുവിലെ സംഗീത യാദവ് അവതരിപ്പിച്ചു. ഇന്ത്യയുടെ തൊഴിൽ ചരിത്രങ്ങളിലൂടെയുള്ള അന്വേഷണമാണ് ജെ എൻ യു വി ലെ കലി ചിറ്റി ബാബു അവതരിപ്പിച്ചത്. ഇന്ത്യയിൽ കൂലികളുടെ ജാതിയും അതിന്റെ ഭൂതകാല ചരിത്രവും  ചർച്ച ചെയ്തു.

 

അകാൻഷ, അനിർഭൻ ബാന്ദോപാധ്യായ, ബി രാമചന്ദ്ര റെഡി, മുകേഷ് കുമാർ നരേന്ദർ കുമാർ, നേഹ സിംഗ് തുടങ്ങി 18 ഓളം പേർ പാനലിൽ പങ്കെടുത്തു.

date