കേരളം നമ്പര്‍ വണ്‍ ആയതെങ്ങിനെ?; പ്രദര്‍ശനവുമായി പബ്ലിക്ക് റിലേഷന്‍ വകുപ്പ്
കേരളം നമ്പര്‍ വണ്‍ ആവുന്നതെങ്ങനെയെന്ന് ഒറ്റനോട്ടത്തില്‍ അവതരിപ്പിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ പ്രദര്‍ശനം.എണ്‍പതാമത് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിനോടനുബന്ധിച്ചാണ് പ്രത്യേക പ്രദര്‍ശനം ഒരുക്കിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ പയ്യന്നൂരില്‍ ആരംഭിക്കുന്ന മലബാറിന്റെ പ്രതിഷേധങ്ങളുടെയും ചെറുത്തു നില്‍പ്പുകളുടെയും ഓര്‍മ്മകളില്‍ തുടങ്ങി, ജന്മി നാടുവാഴിത്തത്തിനെതിരെ നടന്ന കര്‍ഷക സമരങ്ങളിലൂടെയാണ് ചിത്രങ്ങള്‍ പുരോഗമിക്കുന്നത്. 1940 ലെ മൊറാഴ സമരം, 46 ലെ കരിവെള്ളൂര്‍, കാവുമ്പായി സമര പോരാട്ടങ്ങള്‍ തുടങ്ങിയവയെല്ലാം വ്യക്തമായി പ്രദര്‍ശനം കാഴ്ചക്കാരുമായി സംവദിക്കുന്നുണ്ട്. പ്രകൃതി ഭംഗിയും തനതു രുചികളും കലയും സംസ്കാരവും സമ്മേളിക്കുന്ന കണ്ണൂരിന്റെ വിനോദ സഞ്ചാര മേഖലയും, ലോക നെറുകയില്‍ തൊട്ട കണ്ണൂര്‍ വിമാനത്താവളവും മലബാര്‍ റിവര്‍ ക്രൂസ് ടൂറിസവും ഇവിടെ അടുത്തറിയാം.
കേരളത്തിന്റെ മുഖഛായ തന്നെ മാറ്റിയെടുത്തു ലൈഫ് മിഷന്, ആരോഗ്യരംഗത്തെ കുതിപ്പായ ആര്‍ദ്രം, ഹരിത കേരള മിഷന്, പൊതുവിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റം കുറിച്ച പദ്ധതികള്‍, തുടങ്ങിയവയ്ക്കു പുറമെ ഭിന്നശേഷി രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ,ഗെയില്‍, തുടങ്ങിയ പദ്ധതികളുടെയും വിവരങ്ങളും ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചാണ് പ്രദര്‍ശനം ഒരുക്കിയത്.
- Log in to post comments