Skip to main content
ഹരിത കേരള മിഷന്റെയും ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍  സംഘടിപ്പിച്ച  പുഴ പുനരുജ്ജീവന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലച്ചന്‍ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

പുഴ പുനരുജ്ജീവനം - ഇനി ഞാന്‍ ഒഴുകട്ടെ' ഇരട്ടയാറില്‍ തുടക്കം

ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ നദികളെ ശുദ്ധമാക്കി സുരക്ഷിതമായി നിലനിര്‍ത്താനും പരിപാലിക്കാനും വേണ്ടിയുള്ള സംയുക്ത ജനകീയ സംരംഭവും പ്രവര്‍ത്തനങ്ങളുമായി പുഴ പുനരുജ്ജീവനത്തിന് തുടക്കമായി. ഹരിത കേരള മിഷന്റെയും ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്തഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലച്ചന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.  
 നാടിന്റെ ജീവജലസ്രോതസുകളായിരുന്ന നദികള്‍ ഇന്ന് മലിനീകരണം, മണ്ണിടിച്ചില്‍, തീരം നികത്തല്‍, കൈവഴികള്‍, പുഴയോര കയ്യേറ്റം തുടങ്ങി വിവിധ കാരണങ്ങളാല്‍ ഗുരുതര സ്ഥിതി നേരിടുന്ന സാഹചര്യത്തിലാണ് നദികളെ നിര്‍മ്മലമാക്കി വീണ്ടെടുക്കാന്‍ ഹരിത കേരള മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പൊതുജന പങ്കാളിത്തതോടെ 'ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതി നടപ്പാക്കുന്നത്. എല്ലാ ജനവിഭാഗങ്ങളുടെയും സഹകരണത്തോടുകൂടി  പഞ്ചായത്തിലെ വിവിധ നീര്‍ച്ചാലുകളും തോടുകളും വൃത്തിയാക്കുന്ന അതിനുള്ള നടപടികള്‍ സ്വീകരിക്കും .തുടക്കമെന്ന നിലയില്‍  ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ ഉപ്പുകണ്ടം മുതല്‍ അയ്യമലപ്പടി വരെയുള്ള തോടാണ് വൃത്തിയാക്കിയത്. പരിപാടിയുടെ ഭാഗമായി ഇരട്ടയാറില്‍ നിന്നും ഉപ്പുകണ്ടത്തേക്ക് പുഴ പുനരുജ്ജീവന സന്ദേശ റാലി നടത്തി.ജനപ്രധിനിധികള്‍ സ്റ്റുഡന്റ്‌സ് പോലിസ് കേഡറ്റുകള്‍ എന്‍.സി.സി യൂണിറ്റ് അംഗങ്ങള്‍ രാഷ്ട്രീയ സാമൂഹിക സാംസകാരിക പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് ,കുടും ബശ്രീ പ്രവര്‍ത്തകര്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ,പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
 

date