Skip to main content

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീമിനുള്ള  ശില്പശാല തിങ്കളാഴ്ച മുതല്‍

കാലവസ്ഥ വ്യതിയാനവും ദുരന്ത ലഘൂകരണവുമായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുള്ള 20 അംഗ ദുരന്ത നിവാരണ ഗ്രൂപ്പുകള്‍ക്കുള്ള പ്രാരംഭ പരിശീലനം ഡിസംബര്‍ 30ന് ബ്ലോക്ക് അടിസ്ഥാനത്തില്‍ ആരംഭിക്കും.
ഡിസംബര്‍ 30, 31ന് നെടുങ്കണ്ടം കോര്‍പ്പറേറ്റ് ബാങ്ക് ഹാളിലും, ജനുവരി 1, 2 തീയതികളില്‍ മൂന്നാര്‍ പഞ്ചായത്ത് ഹാളിലും 3, 4 തീയതികളില്‍ അടിമാലിയിലും ശില്പശാല നടത്തും. ജനുവരി 6, 7 തീയതികളില്‍ ഏലപ്പാറയിലും, 9,10 തീയതികളില്‍ തൊടുപുഴയിലും, 10,11 തീയതികളില്‍ ഇളംദേശത്തും പരിശീലനം സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി 13,14 തീയതികളില്‍ ഇടുക്കിയിലും കട്ടപ്പനയിലും ശില്പശാല നടത്തുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

date