Post Category
സമ്പൂര്‍ണ പ്ലാസ്റ്റിക്ക് നിരോധനവുമായി പത്തനംതിട്ട നഗരസഭ
പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ ഭാഗമായി പത്തനംതിട്ട നഗരസഭ വിവിധ ബോധവല്‍ക്കരണ- പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. നാളെ(1) രാവിലെ എട്ടിന് നഗരസഭ മാര്‍ക്കറ്റില്‍ പൊതുജന ബോധവല്‍ക്കരണവും തുണി സഞ്ചി വിതരണവും പ്ലാസ്റ്റിക്ക് രഹിത പത്തനംതിട്ട പതിജ്ഞയും നഗരസഭ അധ്യക്ഷ റോസ്‌ലിന്‍ സന്തോഷിന്റെ നേതൃത്വത്തില്‍ നടക്കും. അടുത്ത രണ്ടാഴ്ചകാലം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണം, തുടര്‍ നിയമനടപടികള്‍ ഉള്‍പ്പെടെയുളളവ സ്വീകരിക്കും.
date
- Log in to post comments