ലഹരി നിര്‍മാര്‍ജ്ജനം: യോഗം ചേര്‍ന്നു
വിദ്യാര്‍ത്ഥികളിലും യുവാക്കളിലും വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം കര്‍ശനമായി നിയന്ത്രിക്കുന്നതിന് വേങ്ങരയില്‍ കര്‍മപദ്ധതി ആവിഷ്‌കരിച്ചു. വേങ്ങര എംഎല്‍എ കെ.എന്‍എ ഖാദറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രാദേശിക തലത്തില്‍ നിരീക്ഷണ സമിതികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. ലഹരി ഉല്‍പന്നങ്ങളുടെ വില്‍പനയും വിതരണവും രഹസ്യമായി നിരീക്ഷിച്ച് വിവരം എക്‌സൈസ് വകുപ്പിന് കൈമാറും. വിദ്യാര്‍ഥികള്‍, യുവാക്കള്‍ എന്നിവരെ ലക്ഷ്യമിട്ട് ലഹരി മാഫിയ സജീവമാകുന്നത് തടയാന്‍ നടപടികള്‍ ശക്തമാക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ചാക്കീരി അബ്ദുല്‍ ഹഖ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ് സി.ഐ പി.എല്‍ ജോസ് അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി തഹസില്‍ദാര്‍ എ.ശരീഫ്, എ.ഇ.ഒ.ബി. കെ ബാലഗംഗാധരന്‍, എ.കെ.മുഹമ്മദലി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ്, എന്‍. ടി ശരീഫ് , എ.കെ.എ നസീര്‍, എ.കെ അബു ഹാജി, മഷ്ഹൂദ് വേങ്ങര, സുബ്രമണ്യന്‍, പഞ്ചിളി അസീസ്, എ.കെ സലീം, വി.കെ സിദ്ദീഖ് എന്നിവര്‍ സംബന്ധിച്ചു.
- Log in to post comments