Skip to main content

ലീഗല്‍ മെട്രോളജി പരിശോധന: ഒരു ലക്ഷം പിഴ ഈടാക്കി ഉപഭോക്താകള്‍ക്ക് 'സുതാര്യം' ആപ് വഴി പരാതി അറിയിക്കാം

 

ക്രിസ്തുമസിനോടനുബന്ധിച്ച് ജില്ലയിലെ എല്ലാ താലൂക്കുകളിലും ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ 60 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഒരു ലക്ഷം രൂപ പിഴ ഈടാക്കിയതായി അസി. കണ്‍ട്രോളര്‍ അറിയിച്ചു. അളവിലും തൂക്കത്തിലുമുള്ള വെട്ടിപ്പ്, ഉത്പ്പന്നങ്ങളുടെ പാക്കേജുകളില്‍ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതിരിക്കുക, അമിതവില ഈടാക്കുക, അളവുതൂക്ക ഉപകരണങ്ങള്‍ മുദ്രചെയ്യാതെ ഉപയോഗിക്കുക തുടങ്ങിയ ക്രമകേടുക്കളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഉപഭോക്താകള്‍ക്ക് 'സുതാര്യം' മൊബൈല്‍ ആപ് മുഖേനയോ 0491-2505268 നമ്പറിലോ ബന്ധപ്പെട്ട് പരാതികള്‍ അറിയിക്കാം. പരിശോധനയ്ക്ക് അസി. കണ്‍ട്രോളര്‍മാരായ സി.വി ഈശ്വരന്‍, അനൂപ് വി. ഉമേഷ് എന്നിവര്‍ നേതൃത്വം നല്‍കി. സീനിയര്‍ ഇന്‍സ്‌പെക്ടര്‍മാരായ വി. രാധാകൃഷ്ണന്‍, സൗമ്യ, ഐ.ആര്‍ ജീന എന്നിവര്‍ പങ്കെടുത്തു.

date