Skip to main content

ഗതാഗതം നിരോധിച്ചു

 

    ഉദുമ മുല്ലശ്ശേരി റോഡിലെ  മുല്ലശ്ശേരി പാലത്തിന്റെ  പുനര്‍നിര്‍മ്മാണ പ്രവൃത്തി  നടക്കുന്നതിനാല്‍ ഈ വഴിയില്‍കൂടിയുളള  വാഹനഗതാഗതത്തിന് ഇന്ന് (24) മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നാഷണല്‍ ഹൈവേയില്‍ നിന്ന് മുല്ലശ്ശേരിയില്‍കൂടി  ഉദുമയിലേക്കും  തിരിച്ച് ഉദുമയില്‍  നിന്ന് മുല്ലശ്ശേരിയില്‍കൂടി  നാഷണല്‍ ഹൈവേയിലേക്കും പോകേണ്ട വാഹനങ്ങള്‍ മയിലാട്ടി-വെടിക്കുന്ന്-മുല്ലശ്ശേരി റോഡ് വഴി  പോകണം.
 

date