Post Category
പട്ടികജാതി പട്ടികവര്‍ഗ ഗോത്ര കമ്മീഷന് കേസെടുത്തു
വനം വകുപ്പില്‍ വാച്ചറായ ആദിവാസി യുവാവ്, കോട്ടൂര്‍ മാങ്കോട് സെറ്റില്‍മെന്റിലെ രാമചന്ദ്രനെ ജീപ്പിടിച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും എന്നാല്‍ അടിയന്തിര ശസ്ത്രക്രിയ നടത്താതിരിക്കുകയും ചെയ്തുവെന്ന ജനുവരി 19 ലെ പത്രവാര്‍ത്തയെ തുടര്‍ന്ന് പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന് സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച് അടിയന്തര നടപടിയെടുത്ത് റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട്, തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, പട്ടികവര്‍ഗ പ്രോജക്ട് ഓഫീസര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയതായും കമ്മീഷന് രജിസ്ട്രാര്‍ അറിയിച്ചു.
പി.എന്‍.എക്സ്.278/18
date
- Log in to post comments