Post Category
ഇ-ഗ്രാന്റ്‌സ്: സ്ഥാപനങ്ങൾ ക്ലെയിം അയയ്ക്കണം
സംസ്ഥാനത്തെ പോസ്റ്റ്‌മെട്രിക് സ്ഥാപനങ്ങളിൽ പഠിക്കുന്ന ഒ.ഇ.സി, ഒ.ബി.സി, എസ്.ഇ.ബി.സി വിദ്യാഭ്യാസാനുകൂല്യങ്ങൾക്ക് അർഹരായവർക്ക് തുക വിതരണം നടത്തുന്നതിനായി ഇ-ഗ്രാന്റ്‌സ് പോർട്ടലിൽ ഇതിനകം സാങ്ഷൻ ലഭ്യതയനുസരിച്ചുള്ള ക്ലെയിം എന്റർ ചെയ്ത് ഓൺലൈനായി ഫോർവേഡ് ചെയ്യണം. സ്റ്റെപ്പന്റിന് അർഹതയുള്ള വിദ്യാർഥികളുടെ ഹാജർ വിവരവും പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യണം. പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ വിദ്യാഭ്യാസാനുകൂല്യം യഥാസമയം വിതരണം ചെയ്യുന്നതിനായി സ്ഥാപനമേധാവികൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്.25/2020
date
- Log in to post comments