Skip to main content

ആറംപ്പുള്ളി കുറുമാൽ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ആറംപ്പുള്ളി കുറമാൽ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. 100 കുടുംബങ്ങൾക്ക് ഗാർഹിക കണക്ഷൻ ഉൾപ്പെടെ നൽകാൻ കഴിയുന്ന കുടിവെള്ള പദ്ധതിയാണിത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി വി കുരിയാക്കോസ് അധ്യക്ഷത വഹിച്ചു.
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ജെ. ആന്റോ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുമ ഹരി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ടി. സന്തോഷ്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ആർ. സുലേഖ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീബ ഗിരീഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ഗണേഷ്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് അംഗം ലിന്റി ഷിജു, വേലൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. ഷാജൻ, ഗുണഭോക്തൃ സമിതി ഭാരവാഹികളായ എം.കെ. മോഹനൻ, കൺവീനർ കെ.ടി. ദേവസ്സി, ട്രഷറർ സുനിലൻ കണ്ടിരിത്തി എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഗാർഹിക കണക്ഷൻ നൽകുന്നതിന്റെ ഉദ്ഘാടനവും നടന്നു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് 9 ലക്ഷം രൂപയാണ് പദ്ധതിയ്ക്ക് വേണ്ടി ചെലവഴിച്ചത്. ജില്ലാ ഭൂജല വകുപ്പാണ് പദ്ധതി പൂർത്തീകരിച്ചത്.

date