Skip to main content

ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്- ബാങ്ക് വിവരങ്ങള്‍ ലഭ്യമാക്കണം 

കൊച്ചി: പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ജില്ലകളിലെ ഗവ:എയ്ഡഡ് സ്‌കൂളുകളില്‍ 2015-16, 2016-17, 2017-18 വര്‍ഷങ്ങളില്‍ ഗുണഭോക്തൃപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും തുക ലഭിക്കാത്ത ഒ.ബി.സി പ്രീമെട്രിക് വിദ്യാര്‍ഥികളുടെ ന്യൂനത പരിഹരിച്ച ബാങ്ക് വിവരങ്ങള്‍ നിശ്ചിത മാതൃകയില്‍ പ്രധാനാദ്ധ്യാപകര്‍ ലഭ്യമാക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിലാസം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാംനില, സിവില്‍ സ്‌റ്റേഷന്‍, കാക്കനാട്. ഫോണ്‍ 04842429130.

 

date