കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു
ആലപ്പുഴ: 2019-20ലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം പെരുമ്പളം ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക യന്ത്രോപകരണങ്ങള്‍ വിതരണം ചെയ്തു. കാര്‍ഷിക കര്‍മ്മ സേനയ്ക്ക് ടില്ലര്‍ മെഷിന്‍ അടക്കം നല്‍കിയതിന് പിന്നാലെയാണ് യന്ത്രവല്‍കൃത പുല്‍വെട്ടികള്‍ വിതരണം ചെയ്തത്. പരിശീലനം ലഭിച്ച തൊഴിലാളികളെയും കൃഷിഭവന്‍ മുഖാന്തിരം കര്‍മ്മ സേന ലഭ്യമാക്കും. യന്ത്രവല്‍കൃത കാര്‍ഷിക ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷിബു കാര്‍ഷിക കര്‍മ്മ സേനയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ അനു ആര്‍. നായര്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ സന്തോഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ശോഭന ചക്രപാണി, പി.ഡി സജീവ്, പഞ്ചായത്ത് അംഗങ്ങളായ ജയകുമാര്‍ കാളിപറമ്പ്, പി.എ അനസ്, ലതിക തിലകന്‍, ശാന്താ അംബുജന്‍, കര്‍മ്മ സേന പ്രസിഡന്റ് വി.എ രാഘവന്‍, സെക്രട്ടറി എസ്. പത്മനാഭന്‍, ട്രഷറര്‍ സുരേഷ്, കൃഷി അസിസ്റ്ററ്റ് രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
- Log in to post comments