Skip to main content

ആനക്കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെന്ന്  തെറ്റായ വാര്‍ത്തകള്‍: ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ 

കോന്നി ആന ക്യാമ്പിലെ പിഞ്ചു എന്ന ആനക്കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതും തെറ്റിദ്ധാരണാജനകവുമായ ചില കാര്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. എക്‌സ്‌റേ എടുക്കാന്‍ മയക്കുമരുന്ന് കുത്തിവച്ചതില്‍  ഡോക്ടര്‍ക്ക് കൈപ്പിഴ പറ്റിയതു വഴി  ആനക്കുട്ടിയുടെ  പിന്‍കാലുകള്‍  തളര്‍ന്നു മരണവുമായി മല്ലിടുന്നു എന്ന രീതിയില്‍ പ്രചരിക്കുന്ന  വാര്‍ത്തകള്‍  അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാ ജനകവുമാണെന്നും  ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. 

ജന്മനാ തന്നെ ഒരു കാലിന് വൈകല്യവും അനാരോഗ്യവും നിരന്തരമായ  രോഗബാധയുമുളളതിനാല്‍  ഡോക്ടറുടെ നിര്‍ദ്ദേശാനുസരണവും  കേരള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ  അനുമതിയുടെയും അടിസ്ഥാനത്തില്‍ ഈ ആനക്കുട്ടിയെ  മയക്കി എക്‌സ് റേ എടുത്തിരുന്നു.  ചീഫ്  ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ.ഇ.കെ ഈശ്വരന്‍,  കോന്നി അസിസ്റ്റന്റ്  ഫോറസ്റ്റ്  വെറ്റിനറി ഓഫീസര്‍ ഡോ.ശ്യാംചന്ദ്രന്‍, മറ്റ് പരിചയ സമ്പന്നരായ  വെറ്റിനറി ഓഫീസര്‍മാര്‍  എന്നിവരാണ്  രോഗ നിര്‍ണയ  പരിശോധനയ്ക്ക് നേതൃത്വം  നല്‍കിയത്. 

 നാട്ടാന  പരിചരണത്തില്‍   പ്രാവീണ്യവും  പരിചയവുമുളള  ഡോ. ഇ.കെ ഈശ്വരന്റെ  നിര്‍ദ്ദേശ പ്രകാരമാണ് തുടര്‍ ചികിത്സ നടന്നുവരുന്നത്. ആനയുടെ   ആരോഗ്യനില  തൃപ്തികരമല്ലെങ്കിലും നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല ചികിത്സയും പരിചരണവുമാണു നല്‍കി വരുന്നതെന്നും അദ്ദേഹം അറിയിച്ചു.

date