Skip to main content

കാലിത്തീറ്റ പ്ലാന്റ് ഉദ്ഘാടനം നാളെ (5ന്)

കേരള ഫീഡ്സിന്റെ ഇടുക്കി അരിക്കുഴയില്‍ സ്ഥാപിച്ചിരിക്കുന്ന 500 എംറ്റി  ഹൈടെക് കാലിത്തീറ്റ ഫാക്ടറിയുടെ ഉദ്ഘാടനം നാളെ (5ന്) 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വനം,മൃഗസംരക്ഷണം, ക്ഷീരവികസനം,മൃഗശാല വകുപ്പ് മന്ത്രി അഡ്വ.കെ രാജു  യോഗത്തില്‍ അധ്യക്ഷതയും കോഴിത്തീറ്റ വിപണനോദ്ഘാടനവും നിര്‍വഹിക്കും.
ഡയറി റിച്ച് കാലിത്തീറ്റ വിപണനോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി നിര്‍വഹിക്കും. അഡ്വ.ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയായിരിക്കും. മുഖ്യപ്രഭാഷണവും ജില്ലയിലെ കേരള ഫീഡ്സ് ഉല്പന്നങ്ങള്‍ ഏറ്റവുമധികം വില്പന നടത്തിയ സ്വകാര്യഡീലര്‍മാര്‍ക്കും സൊസൈറ്റിക്കുമുള്ള ഉപഹാര സമര്‍പ്പണവും പി.ജെ ജോസഫ് എംഎല്‍എ നിര്‍വഹിക്കും. ഇ.എസ് ബിജിമോള്‍ എം.എല്‍.എ, റോഷി അഗസ്റ്റിയന്‍ എംഎല്‍എ, എസ് രാജേന്ദ്രന്‍ എം.എല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചുത്രേസ്സ്യാ പൗലോസ്, മൃഗസംരക്ഷണം, ക്ഷീരവികസനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിംഗ്, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ വക്താക്കള്‍  തുടങ്ങിയവര്‍ പങ്കെടുക്കും.  

date