Skip to main content

ക്യാഷ് അവാര്‍ഡ് വിതരണം ജനുവരി ആറിന് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും

കേരള ഷോപ്പ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കളില്‍ 2018-19 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി മുതലുള്ള കോഴ്‌സുകളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള  ക്യാഷ് അവാര്‍ഡുകള്‍ ജനുവരി ആറിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ വിതരണം ചെയ്യും. വളാഞ്ചേരി മുന്‍സിപ്പല്‍ കമ്മ്യൂനിറ്റി ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷനാവും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ വിഭാഗങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കാണ് ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൊമന്റോ തുടങ്ങിയവ വിതരണം ചെയ്യുന്നത്.
 

date