Post Category
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഹൈസ്‌കൂള്‍ - ഹയര്‍സെക്കണ്ടറി തല ഉപന്യാസ മത്സരം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവീനമായ ആശയങ്ങള്‍ സ്വീകരിക്കുന്നതിനായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ജനുവരി ആറിന് ഉച്ചയ്ക്ക് ശേഷം അതത് സ്‌കൂളിലാണ് മത്സരം. ഹൈസ്‌കൂള്‍ തലത്തില്‍ 'നവകേരള നിര്‍മ്മിതിയില്‍ കുട്ടികളുടെ പങ്കാളിത്തം' ഹയര്‍സെക്കന്‍ഡറി തലത്തില്‍ 'കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന നവകേരള നിര്‍മ്മിതി' എന്നിവയാണ് വിഷയം. സംസ്ഥാനതല മത്സരങ്ങള്‍ ജനുവരി മൂന്നാം വാരം നടത്തും. മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments