മാലിന്യത്തില്‍ നിന്ന് വൈദുതി സംയോജിത മാലിന്യ സംസ്കരണ പദ്ധതി നിര്‍മ്മാണോദ്ഘാടനം നാളെ (ജനു.6)
മാലിന്യത്തില്‍ നിന്ന് വൈദ്യൂതി ഉല്പാദിപ്പിക്കാനുളള സംയോജിത മാലിന്യസംസ്കരണ പദ്ധതി കോഴിക്കോട് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഞെളിയന്‍പറമ്പില്‍ നടപ്പിലാക്കുന്നു. മാലിന്യ സംസ്കരണത്തിനായി അത്യാധുനിക മാലിന്യ ശേഖരണ സംവിധാനവും സംസ്കരണവും ഉള്‍പ്പെടുത്തിയിട്ടുളള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നാളെ (ജനുവരി 6) വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് അദ്ധ്യക്ഷത വഹിക്കും. പ്രദര്‍ശനോദ്ഘാടനം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് നടത്തും. കോഴിക്കോട് മേഖലയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുളള ജനപങ്കാളിത്ത പദ്ധതി ഉദ്ഘാടനം കേരള ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് നിര്‍വ്വഹിക്കും. എം.പി മാരായ എം കെ രാഘവന്, എളമരം കരീം, എം.എല്‍എ മാരായ വി.കെ.സി മമ്മദ് കോയ, ഡോ.എം.കെ മുനീര്‍, എപ്രദീപ്കുമാര്‍, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എന്‍ എസ് പിളള, ശാസ്ത്രോപദേഷ്ടാവ് എം ചന്ദ്രദത്തന്, സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് മാനേജിങ് ഡയറ്ടര്‍ രാജമാണിക്യം, ജില്ലാ കലക്ടര്‍ സാംബശിവറാവു, സ്റ്റേറ്റ് പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് ചെയര്മാന് ഡോ. അജിത്ത് ഹരിദാസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. കോഴിക്കോട് കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, ഫറോക്ക് മുന്‍സിപ്പാലിറ്റി ചെയര്മാന് കമറു ലൈല, രാമനാട്ടുകര മുന്‍സിപ്പാലിറ്റി ചെയര്മാന് വാഴയില്‍ ബാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് സ്വാഗതവും കോര്പ്പറേഷന് സെക്രട്ടറി ബിനു ഫ്രാന്‍സിസ് നന്ദിയും പറയും.
തൊഴില്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവിനുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് പുരസ്കാര വിതരണം ആറിന്
സംസ്ഥാനത്തെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും ഫാക്ടറികളും തൊഴില്‍ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി തൊഴിലും നൈപുണ്യവും വകുപ്പ് നല്കുന്ന സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് പുരസ്കാര വിതരണം ആറിന് കോഴിക്കോട് നടക്കും. തൊഴില്‍ മേഖലയിലെ മികച്ച സ്ഥാപനങ്ങളെ കണ്ടെത്തി ആദരിക്കുന്നതിനായി സംസ്ഥാന തൊഴില്‍ നയത്തിന്റെ ഭാഗമായാണ് സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് പദ്ധതി നടപ്പാക്കുന്നത്.
തൊഴിലിടങ്ങളിലെ വിവിധ തലത്തിലുള്ള പ്രവര്‍ത്തനങ്ങളെ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അപഗ്രഥിച്ചാണ് പ്രവര്‍ത്തന മികവിനുള്ള വജ്ര, സുവര്‍ണ, രജത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. ആറിന് രാവിലെ 11ന് കോഴിക്കോട് അരവിന്ദ്ഘോഷ് റോഡ് ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
എം.കെ. മുനീര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. എം.കെ. രാഘവന് എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് എന്നിവര്‍ മുഖ്യാഥിഥികളായി പങ്കെടുക്കുന്ന പരിപാടിയില്‍ ലേബര്‍ കമ്മീഷണര്‍ സി.വി. സജന്, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍, വ്യാപാരി വ്യവസായി മേഖലയിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments