Skip to main content

കൂടിക്കാഴ്ച 9 ന്

 

 

കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന താത്കാലികാടിസ്ഥാനത്തില്‍ ദിവസവേതനത്തിന് ലാബ് ടെക്‌നീഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ 18 നും 40 നും മദ്ധ്യേ പ്രായമുളളവരുടെ   കൂടിക്കാഴ്ച നടത്തുന്നു. ലാബ് ടെക്‌നീഷ്യന്‍ യോഗ്യത - ഡിപ്ലോമ ഇന്‍ എം.എല്‍.റ്റി (ഗവ. അംഗീകൃതം - മൂന്ന് വര്‍ഷ പ്രവൃത്തി പരിചയം). ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ - മലയാളം ആന്‍ഡ് ഇംഗ്ലീഷ് ടൈപ്പിംഗ് (ഗവ. അംഗീകൃതം). ലാബ് ടെക്‌നീഷ്യന്‍ ജനുവരി ഒന്‍പതിന് രാവിലെ 10 മണിക്കും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഉച്ചയ്ക്ക് 12 മണിക്കുമാണ്  കൂടിക്കാഴ്ച്. താത്പര്യമുളളവര്‍ വിദ്യാഭ്യാസയോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും ആധാര്‍കാര്‍ഡും സഹിതം കോഴിക്കോട് വെസ്റ്റ്ഹില്‍ ഭട്ട്‌റോഡിലുളള ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍  എത്തണം. ഫോണ്‍ 0495 2382314.

 

 

date