ക്വട്ടേഷന്‍ ക്ഷണിച്ചു
അര്‍ബന്‍ 4 ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 130 അങ്കണവാടികളിലേക്കാവശ്യമായ പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ നല്‍കുവാന്‍ ജിഎസ്ടി രജിസ്‌ട്രേഷനുളള സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 17 ന് ഒരു മണി വരെ. ഫോണ്‍ 0495 2481145.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ ഓഫീസിലും, സി.എ റൂമിലും 14 വിന്‍ഡോ കര്‍ട്ടനുകള്‍ വിതരണം ചെയ്യുന്നതിനും ഫിറ്റ് ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15 ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210.
ലൈഫ് മിഷന്‍ : കുടുംബ സംഗമവും അദലാത്തും 6 ന്
വടകര ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദലാത്തും ജനുവരി ആറിന് രാവിലെ 10 ന് ചോമ്പാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. സി.കെ നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. തദ്ദേശസ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ പങ്കെടുക്കും.
റേഷന്‍ അരി ലഭിക്കും
പൊതു വിഭാഗം വെള്ള കാര്‍ഡിന് ജനുവരിയിലെ 10 കിലോ അരി 10.90 രൂപ നിരക്കില്‍ ലഭിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
- Log in to post comments