Skip to main content

ലൈഫ് മിഷൻ കുടുംബ സംഗമവും അദാലത്തും നടന്നു

ചാലക്കുടി നഗരസഭ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും നടന്നു. നഗരസഭ ജൂബിലി ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ബി ഡി ദേവസ്സി എം എൽ എ നിർവഹിച്ചു. ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. 16 കോടി രൂപ ചിലവിൽ ലൈഫ് മിഷന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളിലായി 416 വീടുകളാണ് ഒരുങ്ങുന്നത്. ഇതിൽ 176 വീടുകളുടെ പണി പൂർത്തിയായി. 97 കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുത്തു. റവന്യൂ, സിവിൽ സപ്ലൈസ്, വ്യവസായം, പട്ടികജാതി വികസനം, ആരോഗ്യം, കൃഷി എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നത് സംബന്ധിച്ച് അദാലത്തും നടന്നു. ആധാർ, റേഷൻ കാർഡ് എന്നിവയുമായി ബന്ധപ്പെട്ട് 21 പേർ സേവനം പ്രയോജനപ്പെടുത്തി.
നഗരസഭ വൈസ് ചെയർമാൻ വിത്സൺ പാണാട്ടുപറമ്പിൽ, സ്റ്റാന്റിംഗ് കമ്മിറ്റി പ്രതിനിധികളായ ഗീത ടീച്ചർ, പി എം ശ്രീധരൻ, ബിജി സദാനന്ദൻ, വി ഒ പൈലപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

date