Skip to main content

മെഡിക്കല്‍ കോളേജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി നിര്‍വഹിക്കും

 

കോട്ടയം ഗവണ്‍മെന്‍റ്  മെഡിക്കല്‍ കോളേജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍മ്മാണോദ്ഘാടനവും ജനുവരി ആറിന് ഉച്ചകഴിഞ്ഞ് രണ്ടിന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. 

ആര്‍ദ്രം പദ്ധതി രണ്ടാം ഘട്ടം, സി.ടി സിമുലേറ്റര്‍, എം.സി.എഫ് ഖരമാലിന്യ സംസ്ക്കരണ പ്ലാന്‍റ്, ക്യാന്‍സര്‍ കെയര്‍ ഐസിയു, നവീകരിച്ച മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍, കാര്‍ഡിയോളജി - കാര്‍ഡിയോതൊറാസിക് വിഭാഗങ്ങളിലെ കൂട്ടിരിപ്പുകാരുടെ വിശ്രമകേന്ദ്രം, ആധുനികവത്കരിച്ച പവര്‍ ലോണ്‍ട്രി, നവീകരിച്ച ബയോമെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ്, കാലിബ്രേഷന്‍ ലാബ്, നവീകരിച്ച സൂപ്രണ്ട് ഓഫീസ്, വാര്‍ഡ് 23, 24, ശൗചാലയ സമുച്ചയം എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്. 

ബേണ്‍സ് യൂണിറ്റ്, സ്കില്‍ ലാബ്, മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് യൂണിറ്റ്,  ഫാര്‍മസി കോളേജ് രണ്ടാം ഘട്ടം, പീഡിയാട്രിക് കാര്‍ഡിയാക് ഓപ്പറേഷന്‍ തിയേറ്റര്‍, അത്യാഹിത വിഭാഗം കൂട്ടിരിപ്പുകാരുടെ വിശ്രമകേന്ദ്രം, വാഷിംഗ് യാര്‍ഡ്, എം.ആര്‍.ഐ സ്കാന്‍, ഡിഎസ്എ എന്നിവയുടെ നിര്‍മാണത്തിന് തുടക്കം കുറിക്കും.  

അഡ്വ. കെ സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എം.പി, ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. റംല ബീവി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി. കെ ജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 

  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ജസ്റ്റിന്‍ ജോസഫ്, ലിസി ടോമി, ജില്ലാ പഞ്ചായത്തംഗം മഹേഷ് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം സജി തടത്തില്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date