Skip to main content

വീടിനൊപ്പം  അന്തസ്സാര്‍ന്ന ജീവിതവും'' കുറ്റിപ്പുറം ബ്ലോക്ക് തല കുടുംബസംഗമവും അദാലത്തും നാളെ

കുറ്റിപ്പുറം ബ്ലോക്കില്‍ ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ ഭവന പദ്ധതി പ്രകാരം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും നാളെ (ജനുവരി ആറിന് ) നടക്കും. ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് രാവിലെ  10 മുതല്‍ നടക്കുന്ന സംഗമം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷനാകും. എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, സി.മമ്മൂട്ടി തുടങ്ങിയവര്‍ മുഖ്യാതിഥികളാവും. 
ആധാര്‍, റേഷന്‍കാര്‍ഡ് തിരുത്തല്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കല്‍, ബാങ്കിങ് സേവനം, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച വിവരങ്ങള്‍, റവന്യൂരേഖകള്‍, പട്ടികജാതി -പട്ടികവര്‍ഗ, ആരോഗ്യവകുപ്പ് പദ്ധതികള്‍ തുടങ്ങി സംസ്ഥാന - കേന്ദ്ര സര്‍ക്കാറുകളുടെ ക്ഷേമ പദ്ധതികളും സേവനങ്ങളും ഗുണഭോക്താക്കള്‍ക്കു നേരിട്ടു ലഭ്യമാക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും ഏജന്‍സികളുടേയും പങ്കാളിത്തം അദാലത്തിലുണ്ടാവുമെന്ന് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date