Skip to main content

താനൂരില്‍ ലൈഫ് മിഷന്‍ കുടുംബ സംഗമം  ജനുവരി ഏഴിന്

അശരണരും നിരാലംബരുമായ ഒട്ടേറെ പേര്‍ക്ക് സമാധാനത്തോടെയും സ്വസ്ഥതയോടെയും  താമസിക്കാന്‍ സ്വപ്നഭവനമൊരുക്കിയതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ താനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമം ജനുവരി ഏഴിന് നടക്കും. രാവിലെ 10 മുതല്‍ താനാളൂരിലെ നെല്ലിക്കല്‍ ഓഡിറ്റോറിയത്തിലാണ് സംഗമം. താനൂര്‍ ബ്ലോക്കിന് കീഴിലെ പെരുമണ്ണ ക്ലാരി, ചെറിയമുണ്ടം, ഒഴൂര്‍, താനാളൂര്‍, വളവന്നൂര്‍, പൊ•ുണ്ടം, നിറമരുതൂര്‍ പഞ്ചായത്തുകളിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളായ 265 പേരുടെയും ഭവന നിര്‍മ്മാണത്തിനായി ഒന്നാം ഘട്ടത്തില്‍ സാമ്പത്തിക സഹായം ലഭിച്ച 120 പേരുടെയും കുടുംബങ്ങള്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാറിന്റെ  18 വകുപ്പുകളിലെയും ഉദ്യോഗ സ്ഥരുടെ പങ്കാളിത്തത്തില്‍  താനാളൂര്‍ നെല്ലിക്കല്‍ ഓഡിറ്റോറിയത്തില്‍ പരാതി പരിഹാര അദാലത്തും കുടുംബ സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എ റസാഖ് അധ്യക്ഷനാകും. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.പി ബാബു റിപ്പോര്‍ട്ട് അവതരിപ്പിക്കും. ബ്ലോക്ക് വൈസ് പ്രസിഡന്റ് കുണ്ടില്‍ ഹാജറ, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date