Skip to main content

പെട്രോള്‍ ഡീലര്‍മാര്‍ക്ക് പ്രവര്‍ത്തന മൂലധന വായ്പയ്ക്ക് അപേക്ഷിക്കാം

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് അവരുടെ നിലവിലെ പെട്രോള്‍/ഡീസല്‍ വില്‍പ്പനശാലകള്‍ പ്രവര്‍ത്തനനിരതമാക്കുന്നതിനും വിപുലീകരിക്കുന്നതിനും പ്രവര്‍ത്തന മൂലധന വായ്പയ്ക്കായി കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളും, പൊതുമേഖലയിലുള്ള ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറും ആയിരിക്കണം. വാര്‍ഷിക കുടുംബ വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്.  പ്രായം 60 വയസ് കഴിയരുത്. അപേക്ഷകനോ ഭാര്യയോ/ഭര്‍ത്താവോ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരായിരിക്കരുത്. മുമ്പ് വായ്പയ്ക്ക് അപേക്ഷിച്ച് വായ്പ ലഭിക്കാത്തവര്‍ക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാം.  വെള്ളക്കടലാസ്സില്‍ തയ്യാറാക്കിയ പ്രാഥമിക അപേക്ഷ, വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയതി, ഡീലര്‍ഷിപ്പ് അഡ്രസ്സ്,  ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ടൗണ്‍ ഹാള്‍ റോഡ്, തൃശൂര്‍-20 എന്ന വിലാസത്തില്‍ ഫെബ്രുവരി ഏഴിനകം ലഭിക്കുംവിധം അയയ്ക്കണം.

പി.എന്‍.എക്‌സ്.302/18

date