Skip to main content

യൂറോപ്യന്‍ യൂണിയനിലേക്കുള്ള സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ : ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു

യൂറോപ്യന്‍ യൂണിയനില്‍പെട്ട വിവിധ രാജ്യങ്ങളിലെ എംബസികളില്‍ സമര്‍പ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിനായി ആഭ്യന്തര (അറ്റസ്റ്റേഷന്‍) വകുപ്പില്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിന്റെ കാലതാമസം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ (കൊച്ചി കോര്‍പ്പറേഷന്‍ ഒഴികെ) നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇനി മുതല്‍ അതതു ദിവസം തന്നെ സാക്ഷ്യപ്പെടുത്തി നല്‍കാനാകുമെന്ന് ആഭ്യന്തര (അറ്റസ്റ്റേഷന്‍) വകുപ്പ് അറിയിച്ചു.

പി.എന്‍.എക്‌സ്.303/18

date