Skip to main content

ക്രിസ്മസ് പുതുവത്‌സര ബമ്പര്‍: ഒന്നാം സമ്മാനം തിരുവനന്തപുരത്ത്

ക്രിസ്മസ് പുതുവത്‌സര ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ ആറു കോടി രൂപ തിരുവനന്തപുരം ജില്ലയില്‍ വിറ്റ ടിക്കറ്റിന് ലഭിച്ചു. LE 261550 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം. പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് നറുക്കെടുത്തത്. നാലു കോടി രൂപ സമ്മാനത്തുകയുള്ള സമ്മര്‍ ബമ്പര്‍ ടിക്കറ്റ് മന്ത്രി പ്രകാശനം ചെയ്തു. ഭാഗ്യക്കുറി ഡയറക്ടര്‍ എസ്. ഷാനവാസ്, ഭാഗ്യക്കുറി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ് എന്നിവര്‍ സന്നിഹിതരായിരുന്നു. 

പി.എന്‍.എക്‌സ്.308/18

date