Skip to main content

ഓഖി ദുരന്തം: മത്സ്യത്തൊഴിലാളികള്‍ക്ക് നവീന ബോട്ടുകള്‍ നല്‍കുന്നതിന്  9.88 കോടി രൂപയുടെ പദ്ധതിക്ക് അനുമതി

ഓഖി ദുരന്തത്തെ തുടര്‍ന്ന് ബോട്ടുകള്‍ നശിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് നവീന ബോട്ടുകള്‍ ലഭ്യമാക്കുന്നതിന് 9.88 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി. 120 ബോട്ടുകള്‍ ലഭ്യമാക്കുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. മത്സ്യബന്ധന ബോട്ടുകള്‍ നല്‍കുന്നതിന് തുക അനുവദിക്കണമെന്ന് ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

പി.എന്‍.എക്‌സ്.310/18

date