Skip to main content

വൈദ്യര്‍ മഹോത്സവം  സമാപിച്ചു സമാപന ചടങ്ങും സാംസ്‌കാരിക സമ്മേളനവും  മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു

കൊണ്‍ോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ 18 ദിവസമായി നടന്ന വൈദ്യര്‍ മഹോത്സവത്തിന് സമാപനം. സമാപന ചടങ്ങും സാംസ്‌കാരിക സമ്മേളനവും സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. മാപ്പിള കാവ്യ പാരമ്പര്യത്തിന് സമൃദ്ധി സമാനിച്ച മഹാപ്രതിഭയാണ് മോയിന്‍കുട്ടി വൈദ്യരെന്നും  അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ 35 ലക്ഷം രൂപ ചെലവില്‍ നാദാപുരത്ത്  സ്ഥലം വാങ്ങി അക്കാദമിയുടെ ഒരു ശാഖ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.   അറബി മലയാളം റിസര്‍ച്ച് സെന്റര്‍, ഓഡിയോ വിഷ്വല്‍ തിയേറ്റര്‍, മാനവീയം വേദി തുടങ്ങി വൈദ്യര്‍ അക്കാദമിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്‍് കോടി അറുപത്തിനാല് ലക്ഷത്തി പതിനൊന്നായിരം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയെന്നും കഴിഞ്ഞ മൂന്നര വര്‍ഷം കൊണ്‍് മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന അക്കാദമിയെകുറിച്ച് സംസ്ഥാന സര്‍ക്കാരിന് എന്നും അഭിമാനമാണെന്നും മന്ത്രി കൂട്ടി ചേര്‍ത്തു .
മാപ്പിളപ്പാട്ടിനും സാഹിത്യത്തിനും  മറക്കാനാവത്ത സംഭവനകള്‍ നല്‍കി മണ്‍മറഞ്ഞു പോയ കലാകാര•ാരുടെ ചിത്രം പി.കെ കുഞ്ഞാലിക്കുട്ടി എം.പി  അനാച്ഛാദനം ചെയ്തു. ഈ വര്‍ഷത്തെ വൈദ്യര്‍ അക്കാദമി അവാര്‍ഡിന് ബാലകൃഷ്ണന്‍  വള്ളിക്കുന്ന് അര്‍ഹനായി. 18 ദിവസങ്ങളായി അക്കാദമിയില്‍ നടന്ന വിവിധ മത്സരങ്ങള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു.വിവിധ ജന പ്രതിനിധികള്‍, കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, വൈദ്യര്‍ അക്കാദമി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

date