Skip to main content

എത്ര മഴക്കാലത്തേയും അതിജീവിക്കുന്ന വീട് ;  കുഞ്ഞന്‍ കാരോടന് സ്വപ്ന സാഫല്യം

പണ്‍് കുഞ്ഞന്‍ കാരോടന് മഴക്കാലത്തെ പേടിയായിരുന്നു. അന്ന് താമസിച്ചിരുന്ന ഷീറ്റ്   കൊണ്‍് നിര്‍മിച്ച ഷെഡില്‍ ദുരിതം വിതയ്ക്കാന്‍ ഒരു മഴ മാത്രം മതിയായിരുന്നു. കാലം മാറി. ഇന്ന്  സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലൂടെ എത്ര കനത്ത മഴയെയും അതിജീവിക്കാന്‍ പ്രാപ്തമായ സുരക്ഷിത ഭവനത്തിന്റെ ഗൃഹനാഥനാണ് എടക്കര കാറ്റാടി എസ്.റ്റി കോളനിയിലെ മലയ പണിക്കര്‍ വിഭാഗക്കാരനായ കുഞ്ഞന്‍ കാരോടന്‍.
ഒരു മനഃസാക്ഷിയുമില്ലാതെ ഒഴുകിയെത്തുന്ന മഴ വെള്ളം പോലെ ദുരിതങ്ങള്‍ പെയ്തിറങ്ങിയ ജീവിതമാണ് ഈ 60 വയസ്സുകാരന്‍ താണ്‍ുന്നത്. ആദ്യ ഭാര്യയെ വേര്‍പിരിഞ്ഞ ശേഷം വളരെ വൈകിയാണ്  വീണ്‍ും ഒരു കൂട്ട് തേടിയത്. ഭാര്യ മിനിക്കും ചെറിയ രണ്‍് ആണ്കുട്ടികള്‍ക്കുമൊപ്പം ഇല്ലായ്മകള്‍ക്കിടയിലും സന്തോഷത്തോടെ  കഴിയുമ്പോളാണ് നാല് വര്‍ഷം മുമ്പ് കാന്‍സറിന്റെ  രൂപത്തില്‍ മിനിയെ വിധി തട്ടിയെടുക്കുന്നത്. അമ്മയില്ലാത്ത കുഞ്ഞുങ്ങളുമായി ഷെഡില്‍ കഴിഞ്ഞിരുന്ന  കുഞ്ഞന് സ്വന്തം വീട് എന്ന സ്വപ്നം സഫലമാക്കി സര്‍ക്കാര്‍ കരുണയുടെ കരം ഗ്രഹിക്കുകയാണ്. 17 വയസ്സായ മൂത്തമകനും മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഇളയ മകനുമൊപ്പം തന്റെ സ്വന്തം ഭവനത്തിലിരുന്ന് കുഞ്ഞനും നല്ലൊരു നാളെ സ്വപ്നം കാണുകയാണ്.
 

date