Skip to main content

ദേശീയസമ്മതിദായക ദിനം ആചരിച്ചു

 

. ഭരണഘടനാതത്വങ്ങള്‍ മനസ്സിലാക്കാനും അവ ഊട്ടിയുറപ്പിക്കാനും ഓരോ പൗരനും കടമയുണ്ടെന്ന് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. കളക്ടറേറ്റിലെ സ്പാര്‍ക്ക് ഹാളില്‍  ദേശീയ സമ്മതിദായകദിനപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനാ തത്വം ഓര്‍മിപ്പിക്കാന്‍ സമ്മതിദായക ദിനാചരണം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

 

ഒരു വോട്ട് ഒരു മൂല്യം എന്നതില്‍ നിന്ന്് ഒരു വ്യക്തി ഒരു മൂല്യം എന്ന നിലയിലേക്ക് മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഭരണഘടനാ ശില്പിയായ അംബേദ്ക്കര്‍ സംസാരിച്ചിരുന്നു. എല്ലാവരെയും തുല്യരായി കാണുന്ന ഒരു സ്ഥിതിയിലേക്ക് എത്തേണ്ടതിനെക്കുറിച്ച് നാം തുടര്‍ച്ചയായി സ്വയം ഓര്‍മിപ്പിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

 

ഇലക്ഷന്‍ ഡെപ്യുട്ടികളക്ടര്‍ ലൈലാമ്മ എബ്രഹാം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുതിയ ഒമ്പത് സമ്മതിദായകര്‍ക്ക് ജില്ലാ കളക്ടര്‍ യോഗത്തില്‍ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു.  ദേശീയ തിരഞ്ഞെടുപ്പ് ക്വിസ് മത്സരത്തിലെ വിജയികളായ പുളിയനം ജി എച്ച് എസ്എസിലെ  വിദ്യാര്‍ത്ഥികളായ അക്ഷയ് പരമേശ്വരന്‍, എമില്‍ എല്‍ദോ എന്നിവര്‍ക്കുള്ള സമ്മാനവും ജില്ലാ കളക്ടര്‍ വിതരണം ചെയ്തു. യോഗത്തില്‍ എഡിഎം എം കെ കബീര്‍,  ഡെപ്യൂട്ടി കളക്ടര്‍മാരായ സുരേഷ് കുമാര്‍, ഷീലാദേവി, എം പി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു

date