വീടിനൊപ്പം വിവിധ സേവനങ്ങളുമൊരുക്കി തൈക്കാട്ടുശ്ശേരിയിലെ ലൈഫ് മിഷൻ കുടുംബ സംഗമം
ആലപ്പുഴ : സ്വപ്ന ഭവന സാക്ഷാത്കാരത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനൊപ്പം തുടർ ജീവിതത്തിൽ ആവശ്യമായ വിവിധ സേവനങ്ങളും ഗുണഭോക്താക്കൾക്കായി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷൻ കുടുംബ സംഗമത്തിൽ ഒരുക്കിയിരുന്നു. ഇരുപത്തിരണ്ടോളം വകുപ്പുകളുടെ സേവനമാണ് അദാലത്തിൽ ഉറപ്പാക്കിയത്.
നിരവധി അപേക്ഷകളാണ് വിവിധ വകുപ്പുകൾക്ക് ലഭിച്ചത്. ലഭിച്ച അപേക്ഷകൾ തുടർ നടപടികൾക്കായി അതതു വകുപ്പുകൾക്ക് കൈമാറും. ഗ്രാമവികസനം, വ്യവസായം, കൃഷി, ആരോഗ്യം, പട്ടികജാതി പട്ടിക വർഗ്ഗ വികസനം, കുടുംബശ്രീ, അക്ഷയ, ലീഡ് ബാങ്ക്, സിവിൽ സപ്ലൈസ്, കൃഷി വകുപ്പ്, സാമൂഹ്യ നീതി, വ്യവസായ വകുപ്പ്, ക്ഷീര വികസനം, വനിതാ ശിശു വികസനം തുടങ്ങിയ വകുപ്പുകളുടെ സേവനം അദാലത്തിൽ ലഭ്യമാക്കി.
സിവിൽ സപ്ലൈസ് വകുപ്പിൽ 48 അപേക്ഷകൾ ലഭിച്ചു. കുടുംബശ്രീയിൽ സ്വയം തൊഴിലുമായി ബന്ധപ്പെട്ട് 184 അപേക്ഷയും ലീഡ് ബാങ്കിൽ 86 അപേക്ഷയും ലഭിച്ചു.
ആരോഗ്യ വകുപ്പിന്റെ സ്റ്റാളിലുടെ ജീവിതശൈലി രോഗങ്ങൾ ഗുണഭോക്താക്കൾ പരിശോധിച്ചു. കൃഷിവകുപ്പിൽ 145 അപേക്ഷകൾ ലഭിച്ചു. പട്ടികജാതി പട്ടിക വർഗ് വിഭാഗത്തിൽ 24 അപേക്ഷകളാണ് ലഭിച്ചത്. ആകെ 831 അപേക്ഷകൾ ലഭിച്ചു.
സർക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ചും, അനുകുല്യങ്ങളെ കുറിച്ചും ഗുണഭോക്താക്കളിൽ അവബോധം സൃഷ്‌ടിക്കാനും സംഗമത്തിന് സാധിച്ചു.
- Log in to post comments