കെ എ എസ് പരിശീലനം : ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ കീഴില്‍ പൊന്നാനി ഈശ്വരമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ചില്‍ (പൊന്നാനി സിവില്‍ സര്‍വ്വീസ് അക്കാദമി) പി.എസ്.സി 2016 ല്‍ നടത്തുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷ പരിശീലനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി അഞ്ചിലേക്ക് നീട്ടിയതായി കോഡിനേറ്റര്‍ അറിയിച്ചു.
അപേക്ഷാ ഫോറം 100 രൂപ ഫീസൊടുക്കി നേരിട്ടും www.ccel.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ ഉപയോഗിക്കുന്നവര്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന തരത്തില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും എടുത്ത 100 രൂപ ഡി.ഡി, പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള രണ്ട് ഫോട്ടോ എന്നിവ സഹിതം അപേക്ഷ തപാല്‍ മാര്‍ഗം അയക്കണം. ബിരുദമാണ് മിനിമം യോഗ്യത. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യമുണ്ട്. വിലാസം : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ., ഫോണ്‍ : 0494 2665489, 8281098868.
പി.എന്‍.എക്‌സ്.322/18
- Log in to post comments