Skip to main content

എഴുത്തുകൂട്ടം : യുവ സാഹിത്യ ക്യാമ്പ്

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 30 വയസില്‍ താഴെയുള്ള യുവ എഴുത്തുകാര്‍ക്കായി എഴുത്തുകൂട്ടം ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കും.  ഇടുക്കി ജില്ലയില്‍ 2018 മാര്‍ച്ച് മാസം ക്യാമ്പ് നടക്കും.  തെരഞ്ഞെടുക്കപ്പെടുന്ന 60 പേര്‍ക്കാണ് പ്രവേശനം.  പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബയോഡേറ്റ, സ്വന്തം രചന (കഥ/കവിത) എന്നിവ സഹിതം അപേക്ഷ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍, കെ. അനിരുദ്ധന്‍ റോഡ്, വഴുതയ്ക്കാട്, തൈക്കാട് പി.ഒ., തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ 2018 ഫെബ്രുവരി മൂന്നിനകം സമര്‍പ്പിക്കണം.  

പി.എന്‍.എക്‌സ്.325/18

date